ചാലക്കുടി > വെറ്റിലപ്പാറ പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ വാച്ച്മാൻ മധു അറസ്റ്റിൽ. അതിരപ്പിള്ളി പൊലീസാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ ഹോസ്റ്റൽ സന്ദർശിച്ചു. വിശദമായ റിപ്പോർട്ട് ട്രൈബൽ വകുപ്പിലേക്ക് സമർപ്പിച്ചു.
അടിച്ചിൽതൊട്ടി ആദിവാസി കോളനി നിവാസിയായ പത്താം ക്ലാസ് വിദ്യാർഥി വിനോദിനെയാണ് വാച്ച്മാൻ മർദിച്ചത്. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുട്ടിയെ വീട്ടിലേക്ക് വിട്ടയച്ചു. സംഭവത്തിൽ അതിരപ്പിള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്സി – എസ്ടി കമീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വാച്ച്മാനെ സസ്പെൻഡ് ചെയ്തു.