തിരുവനന്തപുരം > ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് ആവർത്തിച്ച് പൃഥ്വിരാജ്. നടിയെ ആക്രമിച്ച കേസിൽഎന്താണ് സംഭവിച്ചതെന്ന് നേരിട്ട് അറിയാം. നടി അടുത്ത സുഹൃത്താണ്. ഒപ്പമുണ്ടെന്നും പൃഥ്വിരാജ് വാർത്താസമ്മേളനത്തിൽപറഞ്ഞു.
വിജയ് ബാബുവിന്റെ കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ മാത്രം കണ്ടുള്ള അറിവാണ്. “അമ്മ’ ഒരു ചാരിറ്റബിൾ സംഘടനയാണെന്നാണ് വിശ്വാസമെന്നും പൃഥ്വിരാജ് പറഞ്ഞു.