പാലക്കാട്> മഹിളാ മോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ആത്മഹത്യ ചെയ്ത നിലയിൽ. സിഎൻ പുരം നടുവക്കാട്ട് പാളയം ശരണ്യയെ (27) ആണ് ഞായറാഴ്ച വൈകിട്ട് അഞ്ചിന് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
അഞ്ച് പേജുള്ള ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തു. ബിജെപി ബൂത്ത് പ്രസിഡന്റ് പ്രജീവിന്റെ പേരാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. മരണത്തിൽ പാലക്കാട് നോർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.