ലണ്ടണ്‍> വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടത്തില്‍ മുത്തമിട്ട് കസാഖിസ്ഥാന്റെ എലെന റെബാക്കിന. വിംബിള്‍ഡണില്‍ പുതിയ ചരിത്രം എഴുതി ചേര്‍ത്താണ് താരത്തിന്റെ കിരീട നേട്ടം.ശനിയാഴ്ച നടന്ന വനിതാ സിംഗിള്‍സ് ഫൈനലില്‍ ടുണീഷ്യയുടെ ഒന്‍സ് ജാബിയൂറിനെ തകര്‍ത്ത റൈബാക്കിന, ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ കസാഖ്സ്താന് താരമെന്ന നേട്ടവും സ്വന്തമാക്കി. സ്കോര്‍: 3-6, 6-2, 6-2.
ഫൈനലില്‍ കടുത്ത പോരാട്ടത്തിനാണ് സെന്റര്‍ കോര്‍ട്ട് സാക്ഷ്യം വഹിച്ചത്. ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ കസാഖിസ്ഥാന്‍ താരമെന്ന ഒരിക്കലും മായ്ക്കാന്‍ സാധിക്കാത്ത അപൂര്‍വ നേട്ടമാണ് 23കാരി കിരീടത്തോടൊപ്പം തുന്നിച്ചേര്‍ത്തത്.
ആധുനികകാലത്ത് ഒരു ഗ്രാന്ഡ്സ്ലാമിന്റെ ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ വനിതയെന്ന നേട്ടം സ്വന്തമാക്കിയാണ് ടുണീഷ്യയുടെ ജാബിയൂര്‍ സെന്റര്‍ കോര്‍ട്ടില്‍ നിന്ന് മടങ്ങിയത്.