തിരുവനന്തപുരം> എല്‍ഡിഎഫ് പ്രകടനപത്രിയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് അതിദാരിദ്ര്യ നിര്മാജനമെന്നും പദ്ധതി നടപ്പാക്കല്‍ സത്വര ദൗത്യമായി ഏറ്റെടുത്ത് നടപ്പാക്കുകയാണെന്നും തദ്ദേശ മന്ത്രി എം വി ഗോവിന്ദന് പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വിവിധ വകുപ്പുകളെ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക. നിലവിലുള്ള എല്ലാ കേന്ദ്ര-സംസ്ഥാനാവിഷ്കൃത പദ്ധതികളുടെയും ഫലപ്രദമായ സംയോജനത്തിലൂടെയാകും പദ്ധതി ലക്ഷ്യത്തിലെത്തിക്കുക. തദ്ദേശ സ്ഥാപന തല കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ വ്യാപാരി-വ്യവസായി സംഘടനകള്‍, പ്രവാസി സംഘടനകള്‍, സന്നദ്ധ സാമൂഹിക സംഘടനാ പ്രതിനിധികള്‍ തുടങ്ങി വിപുലമായ പങ്കാളിത്തം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.