കോഴിക്കോട് > സംഘടനാ ക്യാമ്പില്‍ മദ്യപിച്ചുവരികയും സഹപ്രവര്‍ത്തകയോട് ലൈംഗികാതിക്രമം കാണിക്കുകയും കൊലയാളികളെ സംരക്ഷിക്കുകയും ചെയ്യുന്നതാണോ സെമി കേഡറിസമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിക്കാണ് അക്രണമണമുണ്ടായത്. ഇതെല്ലാം ഒരു സാധാരണ കാര്യം എന്ന നിലയിലാണ് കോണ്‍ഗ്രസ് നേതൃത്വം കാണുന്നതെന്നും വി കെ സനോജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അസാന്മാര്ഗിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് സംരക്ഷിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരായ പരാതി ഗൗരവമുള്ളതാണ്. ചില മാധ്യമങ്ങള്‍ അത് ഗൗരവമായി എടുത്തില്ല. യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരായ പീഡന പരാതി ചെറിയകാര്യമെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പറഞ്ഞത്. നിങ്ങള്‍ ആളെ കൊന്നിട്ട് വരൂ ഞാന്‍ മാലയിട്ട് സ്വീകരിക്കാം എന്നാണ് സുധാകരന് പറഞ്ഞത്. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണോ സെമി കേഡര്‍ എന്നത് കോണ്‍ഗ്രസ് വ്യക്തമാക്കണം. പീഡനപരാതിയെ നിസാരവത്കരിച്ച സുധാകരന്റെ നിലപാട് അപലപനീയമാണെന്നും ഡിവൈഎഫ്ഐ ഭാരവാഹികൾ പറഞ്ഞു.