തിരുവനന്തപുരം > ടി എ മജീദ് സ്മാരക പുരസ്കാരം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ സമ്മാനിച്ചു. ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ടി എ മജീദ് സ്മാരക സൊസൈറ്റി പ്രസിഡന്റ് മാങ്കോട് രാധാകൃഷ്ണൻ അധ്യക്ഷനായി. മന്ത്രി ജി ആർ അനിൽ അനുസ്മരണ പ്രഭാഷണം നടത്തി. സിപിഐ ജില്ലാ അസി. സെക്രട്ടറി പള്ളിച്ചൽ വിജയൻ, സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി ഇടമന, ഗീത നസീർ, വി മണിലാൽ, വി രഞ്ജിത്ത് എന്നിവർ സംസാരിച്ചു.