മനാമ> പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിന്റെ സെക്രട്ടറി ജനറല് മഹമ്മദ് ബാര്കിന്ദൊ (63) അന്തരിച്ചു. നൈജീരിയയുടെ തലസ്ഥാനമായ അബൂജയിലാണ് അന്ത്യം. സംസ്കാരം സ്വദേശമായ യോല നഗരത്തില് നടക്കും.
കഴിഞ്ഞ ആറുവര്ഷമായി ഒപെക് സെക്രട്ടറി ജനറല് പദവി വഹിക്കുന്ന അദ്ദേഹം എണ്ണവിലയിടിവും കോവിഡ് മഹാമാരിയും അടക്കമുള്ള പ്രതികൂല ആഗോള സാഹചര്യത്തില് കൂട്ടായ്മയെ പതര്ച്ചയില്ലാതെ നയിച്ചു. 2016 ആഗസ്റ്റ് ഒന്നിനാണ് സെക്രട്ടറി ജനറാലയത്. ഈ മാസം 31 വരെയാണ് കാലാവധി.
മരണ കാരണം വ്യക്തമല്ല. മരണത്തിന് മണിക്കൂറുകള്ക്ക് മുന്പ് നൈജീരിയന് പ്രസിഡന്റ് മുഹമ്മദു ബുഹാരി അദ്ദേഹത്തെ ഔദ്യോഗിക വസതിയില് ആദരിച്ചിരുന്നു. ഒപെക്കിനും ആഗോള ഊര്ജ്ജ സമൂഹത്തിനും കനത്ത നഷ്ടമാണ് ബാര്കിന്ദൊയടെ മരണമെന്ന് നൈജീരിയന് ദേശീയ പെട്രോളിയം കോര്പ്പറേഷന് മാനേജിംഗ് ഡയരക്ടര് മിലി ക്യാരി അറിയിച്ചു.