ഒട്ടാവ
കോവിഡ് വാക്സിന് ആവശ്യക്കാരില്ലാത്തതിനാൽ 1.36 കോടി ഡോസ് നശിപ്പിക്കാൻ തീരുമാനിച്ച് ക്യാനഡ. ആസ്ട്രാസെനക നിർമിച്ച വാക്സിനാണ് ഉപേക്ഷിക്കുന്നത്. 2020ൽ സർക്കാൻ ആസ്ട്രാസെനകയിൽനിന്ന് രണ്ടു കോടി ഡോസ് വാക്സിൻ വാങ്ങി. 23 ലക്ഷം പൗരർക്ക് ആദ്യഡോസ് നൽകി. എന്നാൽ, ഈ വാക്സിൻ രക്തം കട്ടപിടിക്കാൻ കാരണമാകുന്ന റിപ്പോർട്ട് വന്നതോടുകൂടി സർക്കാരും ജനങ്ങളും ഫൈസർ വാക്സിനിലേക്ക് മാറി.
ബാക്കിവന്ന 1.77 കോടി ഡോസ് വിദേശരാജ്യങ്ങൾക്ക് ദാനംചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും മുഴുവനും നൽകാനായില്ല. ഇതിനകം 13.6 കോടി ഡോസിന്റെ കാലാവധി കഴിഞ്ഞു.