മനാമ
കോവിഡ് കാരണമുണ്ടായ രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷമുള്ള ഹജ്ജ് തീർഥാടനത്തിന് വ്യാഴാഴ്ച തുടക്കം. 10 ലക്ഷം തീർഥാടകരെത്തും. എട്ടു ലക്ഷത്തോളംപേർ ചൊവ്വാഴ്ചവരെ മക്കയിൽ എത്തി.
കോവിഡ് വാക്സിനെടുത്ത 65-നു താഴെ പ്രായക്കാർക്കാണ് അനുമതി. ബുധൻ രാത്രി തീർഥാടകർ മിനയിലേക്ക് പുറപ്പെടും. വ്യാഴം വൈകിട്ട് മക്കയിൽ തിരികെയെത്തും. വെള്ളിയാഴ്ച അറഫാ സംഗമം. ശനിയാഴ്ച സൗദിയിൽ ബലിപെരുന്നാൾ ആഘോഷിക്കും. ഇന്ത്യയിൽനിന്നുള്ള 79,362 തീർഥാടകരും ജിദ്ദയിൽ എത്തി. കേരളത്തിൽനിന്നുള്ള 5758 പേരുണ്ട്. സുരക്ഷ, ചികിത്സ അടക്കം എല്ലാ ഒരുക്കവും പൂർത്തിയായതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. അനുമതിയില്ലാതെ മക്കയിൽ പ്രവേശിക്കുന്നവർക്ക് 10,000 റിയാൽ പിഴയുണ്ടാകും.