കൊച്ചി > കേരള സന്ദർശനത്തിനിടെ ഷാർജ ഷെയ്ഖിനെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തിച്ചത് റൂട്ട് മാറ്റിയാണെന്ന സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ പൊളിക്കുന്ന തെളിവുകൾ പുറത്ത്. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ ബിസിനസ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഷാര്‍ജാ ഷെയ്ഖിന്റെ യാത്രാ റൂട്ട് താന്‍ വഴി തിരിച്ചുവിട്ടു കൊടുത്തുവെന്നായിരുന്നു സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്നയുടെ ആരോപണം.
എന്നാൽ ഷാർജയിൽ തടവിലുള്ള 149 പേരെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് മുഖ്യമന്ത്രിയും ഷെയ്ഖുമായി നടത്തിയതെന്ന് എമിറേറ്റ്സിലെ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 സെപ്തംബർ 26,27 തീയതികളിലെ വാർത്തകളിലാണ് ഈ വിവരങ്ങൾ ഉള്ളത്. 2 കോടി യുഎഇ ദിർഹം വരെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളിൽ തടവിലുള്ളവരെയാണ് മോചിപ്പിക്കാൻ ധാരണയായത്. ഇക്കാര്യങ്ങൾ ഔദ്യോഗിക വക്താക്കൾ വ്യക്തമാക്കിയതായും വാർത്തയിൽ പറയുന്നു.
സന്ദർശനം ചടങ്ങൾ മറികടന്നായിരുന്നുവെന്നും, എംഇഎ അനുമതി ഉണ്ടായിരുന്നില്ല എന്നും സ്വപ്ന ആരോപിച്ചിരുന്നു. എന്നാൽ കേരള സർക്കാരിന്റേയുംത്തിന്റെയും യുഎഇയുടെയും ഔദ്യോഗിക വക്താക്കൾത്തന്നെ കുടിക്കാഴ്ചയുടെ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യക്കാരുടെ മോചനം സംബന്ധിച്ച വിവരങ്ങൾ അന്നത്തെ വിദേശകാര്യ മന്ത്രിയായിരുന്നു സുഷമ സ്വരാജ് ട്വിറ്ററിൽ പങ്കുവച്ചതും ഇപ്പോഴും ലഭ്യമാണ്.
വാർത്തകൾ താഴെ ലിങ്കിൽ വായിക്കാം: