തൊടുപുഴ> പൈനാവ് എൻജിനിയറിങ് കോളേജ് വിദ്യാർഥി ധീരജിന്റെ കൊലപാതകത്തിൽ എസ്എഫ്ഐക്ക് പങ്കെന്ന് ആവർത്തിച്ച് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു. ‘ധീരജിന്റെ ഗതിയുണ്ടാകുമെന്ന്’ കഴിഞ്ഞ ദിവസം എസ്എഫ്ഐക്ക് എതിരെ പ്രസംഗത്തിലൂടെ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് സി പി മാത്യു വീണ്ടും പ്രകോപനത്തിന് മുതിർന്നത്.
ധീരജിന്റെ മരണം എസ്എഫ്ഐക്ക് പറ്റിയ കയ്യബദ്ധമാണെന്നും കെഎസ്യുക്കാരെ അക്രമിക്കുന്നതിനിടെ ധീരജിന് കുത്തേൽക്കുകയായിരുന്നുവെന്നും മാത്യു ആരോപിച്ചു. തന്റെ പ്രസ്താവനക്കെതിരെ ധീരജിന്റെ കുടുംബം പൊലീസിനെ സമീപിക്കട്ടെ.
ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്നും ധീരജിന്റെ കുടുംബത്തെ സിപിഐ എം തെറ്റിധരിപ്പിച്ചെന്നും മാത്യു ആരോപിച്ചു.