Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

എ കെ ജി സെന്ററിന് ബോംബേറ്: കേരളം ജ്വലിച്ചു, പ്രതിപക്ഷത്തിനെതിരെ രോഷം

by News Desk
July 2, 2022
in KERALA
0
എ-കെ-ജി-സെന്ററിന്-ബോംബേറ്:-കേരളം-ജ്വലിച്ചു,-പ്രതിപക്ഷത്തിനെതിരെ-രോഷം
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> സാധാരണക്കാരുടെ വികാരവായ്പും വിയർപ്പുംകൊണ്ട് കെട്ടിപ്പടുത്ത പ്രസ്ഥാനത്തിനും ആസ്ഥാന മന്ദിരത്തിനും നേരെയുള്ള രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തിൽ ആളിക്കത്തി കേരളം. സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിനുനേരെ ഉണ്ടായ ബോംബേറിൽ സംസ്ഥാനമെങ്ങും പ്രതിഷേധമുയർന്നു. ജനാധിപത്യ വിശ്വാസികളും സാംസ്കാരിക ലോകവുമടക്കം ഒരേ സ്വരത്തിൽ പ്രതിപക്ഷത്തിന്റെ ബോംബ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

വ്യാഴം രാത്രി 11.25നാണ് നാട് നടുങ്ങിയ ബോംബാക്രമണം. നേതാക്കളെ അപായപ്പെടുത്തുക ലക്ഷ്യമിട്ട അക്രമി ബോംബെറിഞ്ഞ് ഞൊടിയിടയിൽ സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. ഉടൻ പാർടി നേതാക്കളും പൊലീസും സ്ഥലത്തെത്തി. വിവിധ നേതാക്കളുടെയും പ്രവർത്തകരുടെയും ഒഴുക്കായിരുന്നു എ കെ ജി സെന്ററിലേക്ക്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതിൽനിന്ന് അക്രമിയെ ഉടൻ പിടികൂടാനാകുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, കാനം രാജേന്ദ്രൻ തുടങ്ങി നേതാക്കളും സാംസ്കാരിക പ്രവർത്തകരും യുവജന വിദ്യാർഥി സമൂഹവും ശക്തമായി പ്രതിഷേധിച്ചു. പുലർച്ചെമുതൽതന്നെ സംസ്ഥാന വ്യാപകമായി പ്രകടനങ്ങളും യോഗങ്ങളും നടന്നു. പാർടി ആഹ്വാനപ്രകാരം സമാധാനപരമായിട്ടായിരുന്നു പ്രതിഷേധം. നവകേരള മുന്നേറ്റത്തിൽ വിറളിപൂണ്ടാണ് യുഡിഎഫും ബിജെപിയും എസ്ഡിപിഐയും അടക്കം ഇടതുപക്ഷ വിരുദ്ധരൊന്നിച്ച് ആക്രമണം നടത്തുന്നത്. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാനാണ് എൽഡിഎഫ് തീരുമാനം.

പ്രത്യേക സംഘം അന്വേഷണം തുടങ്ങി

എ കെ ജി സെന്ററിനു നേരേ ബോംബെറിഞ്ഞ സംഭവത്തിൽ പതിനാലംഗ പ്രത്യേക സംഘം അന്വേഷണമാരംഭിച്ചു. തിരുവനന്തപുരം ഡിസിആർബി അസി. കമീഷണർ ജെ കെ ദിനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. ഡിസിപി ഡോ. എ നസീമിനാണ് അന്വേഷണ മേൽനോട്ടച്ചുമതല. എ കെ ജി സെന്റർ ജീവനക്കാരന്റെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

വ്യാഴം രാത്രി 11.20ന് കുന്നുകുഴി ഭാഗത്തുനിന്ന് നമ്പർ തിരിച്ചറിയാത്ത സ്കൂട്ടറിലെത്തിയ അക്രമി സ്ഫോടകവസ്തു വലിച്ചെറിയുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. എ കെ ജി ഹാളിലേക്കുള്ള ഗേറ്റിനടുത്തുനിന്നാണ് ബോംബെറിഞ്ഞത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 436, സ്ഫോടകവസ്തു നിയമത്തിലെ മൂന്ന് എ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. ബോംബെറിഞ്ഞ് മടങ്ങുന്ന ദൃശ്യം എ കെ ജി സെന്ററിലെ സിസിടിവിയിലുണ്ട്. ഇതടക്കം പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. അക്രമി സഞ്ചരിച്ച വാഹനം കണ്ടെത്താനാണ് ആദ്യശ്രമം. ശേഖരിച്ച ദൃശ്യങ്ങളിൽ സ്കൂട്ടറിന്റെ നമ്പർ വ്യക്തമല്ല. അക്രമിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന അന്വേഷണവും നടത്തുന്നുണ്ട്.

Previous Post

കണ്ണൂരിൽ സുധാകരൻ നടപ്പാക്കിയ ബോംബ്‌ രാഷ്ട്രീയം സംസ്ഥാനതലത്തിലേക്കും

Next Post

നടിയെ ആക്രമിച്ച കേസ്‌: മെമ്മറി കാർഡ് പരിശോധിക്കണമെന്ന ഹർജി വിധിപറയാൻ മാറ്റി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
നടിയെ-ആക്രമിച്ച-കേസ്‌:-മെമ്മറി-കാർഡ്-പരിശോധിക്കണമെന്ന-ഹർജി-വിധിപറയാൻ-മാറ്റി

നടിയെ ആക്രമിച്ച കേസ്‌: മെമ്മറി കാർഡ് പരിശോധിക്കണമെന്ന ഹർജി വിധിപറയാൻ മാറ്റി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.