തിരുവനന്തപുരം> അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇടിമിന്നലോടെ വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഞായർമുതൽ വടക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ശനി തിരുവനന്തപുരം ഒഴിച്ചുള്ള ജില്ലകളിലും ഞായർ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴിച്ചുള്ള ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കേരള-ം, ലക്ഷദ്വീപ്, -കർണാടക തീരങ്ങളിൽ തിങ്കൾവരെ മീൻപിടിത്തത്തിനു പോകരുത്.
ജൂലൈയിൽ സംസ്ഥാനത്ത് സാധാരണയേക്കാൾ കുറഞ്ഞ മഴയ്ക്ക് സാധ്യത. തെക്കൻ ജില്ലകളിലും കാസർകോട്, കണ്ണൂർ ജില്ലകളിലും സാധാരണയേക്കാൾ കുറഞ്ഞ മഴയും കോഴിക്കോട്ടും മലപ്പുറത്തും കൂടുതൽ മഴയും ലഭിക്കും.