കൊച്ചി> തൃക്കാക്കര എഎല്‍ എ ഉമാ തോമസിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി.എതിര് സ്ഥാനാര്‍ഥി സി പി. ദിലീപ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും. ഉമാ തോമസിന്റെ നാമനിര്‍ദേശ പത്രിക വരണാധികാരി ക്രമവിരുദ്ധമായാണ് സ്വീകരിച്ചതെന്നും തള്ളണമെന്നാവശ്യപ്പെട്ട് നല്കിയ പരാതി നിരസിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു.
ബാങ്ക് വായ്പയുടെ കുടിശിക തീര്‍ത്തിട്ടില്ലെന്നും കോര്പറേഷന് പരിധിയിലെ വസ്തുവിന്റെ നികുതി അടച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. വരണാധികാരിയുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടപ്പെട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഉമ മതത്തിന്റെയും സഹതാപത്തിന്റേയും പേരില്‍ വോട്ട്പിടിച്ചെന്നും ജനപ്രാതിനിധ്യ നിയമം ലംഘിച്ചെന്നുമാണ് ഹര്‍ജിയിലെ ആരോപണം.