തിരുവനന്തപുരം> കേരള ചരിത്രത്തില്‍ അത്യപൂര്‍വമായി മാത്രമാണ് രാഷ്ട്രീയ പാര്‍ടികളുടെ സംസ്ഥാന ആസ്ഥാനത്തിനുനേരെ ആക്രമണമുണ്ടാകുന്നതെന്നും ജനങ്ങള്‍ തിരുത്തിക്കാന്‍ ശ്രമിച്ച ഇത്തരം ഹീന പ്രവര്‍ത്തനങ്ങളെ നാടാകെ കലാപം ലക്ഷ്യമിട്ട് ചിലര്‍ തിരിച്ചുകൊണ്ടുവരികയാണെന്നും മന്ത്രി എ കെ ശശീന്ദ്രന്. വര്‍ഷങ്ങള്‍ക്കുമുമ്പ് രണ്ടു തവണ എ കെ ജി സെന്ററിന് നേരെ രാഷ്ട്രീയ ശത്രുക്കളുടെ ആക്രമണം ഉണ്ടായപ്പോള്‍ ഇത്തരം പ്രവൃത്തി ഉണ്ടാകാന്‍ പാടില്ലെന്ന് ജനങ്ങള്‍ ഒറ്റക്കെട്ടയായി പറഞ്ഞിരുന്നു. ആ പൊതുബോധത്തിന് എതിരായ നീക്കങ്ങളുടെ ഭാഗമാണ് വീണ്ടും എ കെ ജി സെന്റര്‍ ആക്രമിച്ചത്.
നാട്ടില്‍ കലാപമുണ്ടാക്കി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കഴിയുമോ എന്ന പ്രതിപക്ഷ ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ഇതിനെതിരെ ജനങ്ങളെ അണിനിരത്തി ജനാധിപത്യരീതിയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്നും മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു.