കൊച്ചി> അച്ഛനൊപ്പം ട്രെയിനിൽ യാത്രചെയ്ത പതിനാറുകാരിക്കുനേരെ അതിക്രമം നടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. ചാലക്കുടി സ്വദേശികളായ ജോയി, സുരേഷ്, സിജോ എന്നിവരെയാണ് എറണാകുളം റെയിൽവെ പൊലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം പിടികൂടിയത്. മൂന്നുപേരും വിവിധയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.
പ്രതികൾ അവസാനമായി ബന്ധപ്പെട്ടവരുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രി എറണാകുളത്തുനിന്ന് വരുകയായിരുന്ന തൃശൂർ സ്വദേശിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്.