മ്ലാനമായ മുഖങ്ങളും നിരാശ നിഴലിക്കുന്ന നേത്രങ്ങളുമായി മണിക്കൂറുകള്‍ തള്ളിനീക്കുന്ന സ്ത്രീകളെയും കുട്ടികളെയും കേരളത്തിലെ ഏതൊരു കുടുംബ കോടതിയിലും കാണാനാകും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം കോടതികള്‍ തന്നെ നിര്‍മിക്കുന്ന ഈ ‘പരിഷ്കൃത രാജ്യ’ത്ത് തന്നെയാണ് ഇതും സംഭവിക്കുന്നത്.