തിരുവനന്തപുരം> കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ ഡൽഹിയിലും കേരളത്തിലും കോൺഗ്രസിന് ഒരേ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേന്ദ്ര ഏജൻസി രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണെന്നും പ്രതിപക്ഷമല്ല കേന്ദ്രഏജൻസിയെ കേരളത്തിലേക്ക് ക്ഷണിച്ചതെന്നും വി ഡി സതീശൻ പറഞ്ഞു.
സ്വര്‍ണക്കടത്തുകേസില്‍ എതെങ്കിലും ആരോപണം പ്രതിപക്ഷം മെനഞ്ഞതാണോയെന്ന് തെളിയിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണെന്നും സോളർ കേസിലെ കണക്കാണ് സര്‍ക്കാരിന് ഇപ്പോള്‍ പറയേണ്ടിവരുന്നതെന്നും സതീശന് പറഞ്ഞു.
അതേസമയം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസിന് രണ്ട് നിലപാടാണെന്ന് ഷൈജല ടീച്ചർ ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു തെളിവും ഇല്ലാതെ ഏജന്‍സികള്‍ മടങ്ങിപ്പോയി. മുഖ്യമന്ത്രിക്ക് നേരെ ഇ.ഡി വരുമ്പോള്‍ ആഹാ എന്നും രാഹുലിന് നേരെ വരുമ്പോള്‍ ഓഹോ എന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാടെന്നും അവർ പറഞ്ഞു.