കൽപ്പറ്റ > ദേശാഭിമാനി വയനാട് ബ്യൂറോയ്ക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽഏഴ് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡൻ്റ് ജഷീർ പള്ളിവയൽ ഉൾപ്പടെയുള്ളവരെയാണ് കൽപ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.