കാഞ്ഞങ്ങാട്> അവധിക്ക് നാട്ടിലെത്തിയ പ്രവാസിയെ ചെങ്കൽപ്പണയിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പറക്കളായി മുളവന്നൂരിലെ മുട്ടിൽ വീട്ടിൽ ദാമോദരന്റെയും കുഞ്ഞിപ്പെണ്ണിന്റെയും മകൻ പ്രകാശൻ (38) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി രണ്ട് മണി വരെ വീട്ടിൽ ഉണ്ടായിരുന്ന പ്രകാശനെ തിങ്കളാഴ്ച രാവിലെയാണ് വീടിന് സമീപത്തെ ചെങ്കൽപ്പണയിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടത്. അവിവാഹിതനാണ്. നീണ്ട പത്തു വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷമാണ് പ്രകാശൻ നാലു ദിവസം മുമ്പ് നാട്ടിലെത്തിയത്.