കൽപ്പറ്റ> കോൺഗ്രസുകാർക്കൊപ്പം ചേർന്ന് പൊലീസിനെ ആക്രമിച്ച് ടി സിദ്ദിഖ് എംഎൽഎയുടെ ഗൺമാൻ സ്മിബിൻ കെ വിയെ സസ്പെൻഡ് ചെയ്തു. വയനാട് ജില്ലാ പൊലീസ് മേധാവിയാണ് സസ്പെൻഷൻ ഉത്തരവ് ഇറക്കിയത്.
വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് നടന്ന മാര്‍ച്ചിനിടെയുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്കിടെ യുഡിഎഫ് പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് പൊലിസിന്റെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയെന്നാണ് കേസ്. പൊലീസുകാരെ തള്ളിയിടാന്‍ ശ്രമിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒയുടെ യൂണിഫോം പിടിച്ച് കൈവശമുണ്ടായിരുന്ന ലാത്തി തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണവും നടത്തും.
ഇന്നലെ കൽപ്പറ്റയിൽ കോൺഗ്രസ് നടത്തിയ അക്രമത്തിൽ ഗൺമാൻ പൊലീസിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിന് പിന്നാലെയാണ് നടപടി.