കൊൽക്കത്ത
ഫ്രഞ്ച് മധ്യനിരക്കാരൻ പോൾ പോഗ്ബയുടെ ജ്യേഷ്ഠനും പ്രതിരോധക്കാരനുമായ ഫ്ലൊറെന്റിൻ പോഗ്ബ എടികെ മോഹൻ ബഗാനിൽ. ഫ്രഞ്ച് രണ്ടാംനിര ക്ലബ് സോകൗസിൽനിന്നാണ് മുപ്പത്തൊന്നുകാരൻ എത്തുന്നത്. രണ്ടുവർഷത്തേക്കാണ് കരാർ. ഗിനിക്കായാണ് രാജ്യാന്തര കുപ്പായമണിയുന്നത്. പോഗ്ബയെ കൂടാതെ ഓസ്ട്രേലിയക്കാരൻ ബ്രെണ്ടൻ ഹാമിലിനെയും എടികെ ബഗാൻ പ്രതിരോധത്തിൽ എത്തിച്ചിട്ടുണ്ട്.