തിരുവനന്തപുരം
വൈദ്യുതി നിരക്ക് വർധനയിലൂടെ ഉപയോക്താക്കളെ ഷോക്കടിപ്പിച്ചത് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ. 2011–- 16 യുഡിഎഫ് ഭരണകാലയളവിൽ 40 ശതമാനമായിരുന്നു നിരക്ക് വർധന. 2012ൽ 24 ശതമാനം, 2013ൽ 9.1, 2014ൽ 6.77 എന്നിങ്ങനെ നിരക്ക് കൂട്ടിയാണ് ഉപയോക്താക്കളെ പിഴിഞ്ഞത്. കെഎസ്ഇബിയുടെ കടബാധ്യത തീർക്കാനെന്ന ന്യായം നിരത്തിയാണ് 2012ൽ 24 ശതമാനം നിരക്ക് കൂട്ടിയത്. എന്നാൽ, യുഡിഎഫ് ഭരണം ഒഴിയുമ്പോൾ കടം 1286 കോടിയിൽനിന്ന് 7034 ആയി.
എൽഡിഎഫ് സർക്കാർ 17.87 ശതമാനം
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരുകൾ വൈദ്യുതി നിരക്ക് വർധിപ്പിച്ചത് ആകെ 17.87 ശതമാനംമാത്രം. 2017ൽ 4.77, 2019ൽ 6.5, കഴിഞ്ഞ ദിവസം 6.6 ശതമാനവുമാണ് നിരക്ക് ഉയർത്തിയത്. യുഡിഎഫ് വൻ കടബാധ്യതയും നഷ്ടവും വരുത്തിവച്ചപ്പോൾ കെഎസ്ഇബിയെ ലാഭത്തിലേക്ക് ഉയർത്താൻ എൽഡിഎഫ് സർക്കാരിനായി. 2020–-21 സാമ്പത്തിക വർഷത്തിൽ 81.86 കോടിയാണ് ലാഭം.
പാഴ്ച്ചെലവ് നിരക്കിൽ
പിടിക്കില്ല
കെഎസ്ഇബിയുടെ പാഴ്ചെലവിന് ഉപയോക്താക്കളിൽനിന്ന് നിരക്ക് ഈടാക്കാൻ അനുവദിക്കില്ലെന്ന് വൈദ്യുതി റഗുലേറ്ററി കമീഷൻ. ബോർഡിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും താരിഫ് നിർണയം.