കോഴിക്കോട്> ബാലുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ എസ്ഡിപിഐ – ലീഗ് ഗുണ്ടാസംഘം ആക്രമിച്ച കേസിൽ 29 പേർക്കെതിരെജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ബാലുശേരി പാലോളിമുക്കിലെ വാഴേന്റ വളപ്പിൽ ജിഷ്ണു (24) വിണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്.
രാഷ്ട്രീയ വിരോധം കാരണമാണ് ആക്രമണമെന്നും ജിഷ്ണുവിനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചതായും ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചതായും എഫ്ഐആറിൽ പറയുന്നു. ബുധൻ അർധരാത്രിയിലാണ് സംഭവം. പിറന്നാൽ ദിനത്തിൽ കൂട്ടുകാരന്റെ വീട്ടിൽ പോയി തിരിച്ചു വരുന്നതിനിടെ ബൈക്ക് തടഞ്ഞു നിർത്തി ക്രൂരമായി മർദിക്കുകയായിരുന്നു. എസ്ഡിപിഐ പോസ്റ്റർ കീറി എന്നാരോപിച്ചാണ് മർദിച്ചത്.
മുഖത്തും ദേഹത്തും ഭീകരമായാണ് അടിച്ചത്. എസ്ഡിപിഐക്കാരും ലീഗുകാരും കരുതിയ പഴകി തുരുമ്പിച്ച വടിവാൾ ജിഷ്ണുവിന്റെ കൈയ്യിൽ കൊടുത്ത് സിപിഐ എം നേതാക്കൾ പറഞ്ഞിട്ട് വന്നതാണെന്ന് പറയാൻ ഭീഷണി ഭീഷണിപ്പെടുത്തിയായിരുന്നു മർദ്ദനം.