തിരുവനന്തപുരം> മത്സ്യഫെഡിന്റെ കൊല്ലം ശക്തികുളങ്ങര കോമൺ ഫിഷ് പ്രോസസിങ് സെന്ററുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേട് സംബന്ധിച്ച ആരോപണം പരിശോധിക്കാനായി വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തതായി മത്സ്യബന്ധന മന്ത്രി സജി ചെറിയാൻ അറിയിച്ചു.
വകുപ്പുതല പ്രാഥമിക അന്വേഷണത്തിൽ സ്ഥാപനത്തിലെ താൽക്കാലിക ജീവനക്കാരൻ സാമ്പത്തിക തിരിമറി നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം വിശദമായി പരിശോധിക്കാനും മറ്റ് ജീവനക്കാർക്ക് പങ്കുണ്ടോയെന്നു കണ്ടെത്താനുമാണ് വിജിലൻസ് അന്വേഷണത്തിന് ശുപാർശ നൽകിയത്.