മുംബൈ > മഹാരാഷ്ട്രയിൽ ഭരണപ്രതിസന്ധി തുടരുന്നതിനിടെ നിർണായക യോഗം ഇന്ന് വൈകീട്ട് നടക്കും. മുഖ്യമന്ത്രിയുടെ വസതിയിൽ വൈകിട്ട് 5ന് ശിവസേനയുടെ എല്ലാ എംഎൽഎമാരുടെയും നിർണായക യോഗം വിളിച്ചു. യോഗത്തിൽ പങ്കെടുക്കാത്തവരുടെ അംഗത്വം റദ്ദാക്കുമെന്നു പാർട്ടി അന്ത്യശാസനം നൽകി. ഉദ്ധവ് താക്കറെ കോവിഡ് ബാധിതനായതിനാൽ വിഡിയോ കോൺഫറൻസ് വഴിയായിരുന്നു മന്ത്രിസഭാ യോഗം. കോണ്‍ഗ്രസ് നേതാക്കൾ മന്ത്രി ബാലസാഹെബ് തോറാട്ടിന്റെ വീട്ടിലും യോഗം ചേർന്നു.
മന്ത്രിസഭ പിരിച്ചുവിട്ടേക്കുമെന്നു ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ട്വീറ്റ് ചെയ്തു. ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ ബയോയില്‍ നിന്ന് മന്ത്രി എന്നുള്ളത് എടുത്ത് കളയുകയും ചെയ്തു.