ന്യൂഡൽഹി> സൈന്യത്തെ കരാർവത്ക്കരിക്കുന്നതിലേക്ക് നയിക്കുന്ന വിവാദ അഗ്നിപഥ് പദ്ധതിക്കുള്ള ആദ്യ റിക്രൂട്ട്മെന്റിനായി സൈന്യം വിജ്ഞാപനം പുറത്തിറക്കി. കര,വ്യോമ,നാവിക സേനയിലേക്കുള്ള റിക്രൂട്ട്മെന്റിനായി രജിസ്ട്രേഷൻ ജൂലൈയിൽ തുടങ്ങുമെന്നാണ് വിജ്ഞാപനത്തിലുള്ളത്. കരസേനയിൽ ഡിസംബർ ആദ്യവാരവും ഫെബ്രുവരി 23 നുമായി രണ്ട് ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം.
പരിശീലനക്കാലളവായ നാലു വർഷം കഴിഞ്ഞ് പുറത്തിറങ്ങുന്ന 75 ശതമാനം പേർ എന്തുചെയ്യുമെന്ന ചോദ്യവുമുയർത്തി ഉദ്യോഗാർഥികൾ പ്രതിഷേധം തുടർന്നതിനിടെയാണ് വിജ്ഞാപനം ഇറങ്ങിയത്.