തിരുവനന്തപുരം > അഗ്നിപഥ് പദ്ധതിക്കെതിരെ ഉയർന്നുവരുന്ന പ്രതിഷേധങ്ങൾ രാജ്യത്തെ യുവാക്കളുടെ വികാരത്തിന്റെ വ്യക്തമായ സൂചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ രാജ്യത്തിന്റെ താൽപ്പര്യം കണക്കിലെടുത്ത് ഈ സ്കീം നിർത്തിവെക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. രാജ്യത്തെ യുവാക്കളുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രം തയ്യാറാവണമെന്നും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.