തിരുവനന്തപുരം
ലോക കേരള സഭയോട് മുസ്ലിംലീഗിന് വിയോജിപ്പില്ലെന്ന് ദേശീയ നിർവാഹക സമിതിയംഗവും കെഎംസിസി പ്രതിനിധിയുമായ കെ പി മുഹമ്മദ് പറഞ്ഞു. പാർടി പൂർണപിന്തുണയും നിർദേശവും നൽകിയതുകൊണ്ടാണ് പങ്കെടുത്തത്. ചിലർ പങ്കെടുക്കുന്നില്ലെന്നു പറഞ്ഞത് വേദനയോടെയാണ് കേട്ടത്. തുടക്കത്തിൽ കാണിച്ച അതേ ആവേശം ഇന്നും സംഘാടകർക്കുണ്ട്. ഇങ്ങനെയൊരു സഭയെ രൂപപ്പെടുത്തിയെടുത്ത സർക്കാരിനെ മുക്തകണ്ഠം പ്രശംസിക്കുന്നു. സഭ ആറു മാസത്തിലൊരിക്കലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.