തിരുവനന്തപുരം> സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ മൊഴി തള്ളി പി. ശ്രീരാമകൃഷ്ണൻ. സ്വപ്നയുടെ ആരോപണം അടിസ്ഥാനരഹിവും അസംബദ്ധവുമാണ്. ഷാര്‍ജ ഷെയ്ഖിനും കോണ്‍സുല്‍ ജനറലിനും കൈക്കൂലി കൊടുക്കാന്‍ മാത്രം ഞാന്‍ വളര്‍ന്നോ എന്ന് അദ്ദേഹം ചോദിച്ചു.
സ്വപ്ന പറയും പോലൊരു കോളേജ് ഷാർജയിൽ ഇല്ല. ഇതിനായി ഭൂമി അവിടെ തനിക്ക് അനുവദിച്ചിട്ടുമില്ല. സ്വപ്ന ഇപ്പോൾ പറയുന്നതൊന്നും പുതിയ കാര്യങ്ങളല്ല. ഷാർജ ഷെയ്ക്കുമായോ കോണ്‍സുലേറ്റ് ജനറലുമായയോ തനിക്ക് ഒരു വ്യക്തിപരമായ ബന്ധവുമില്ല കേരളത്തേക്കാൾ മൂന്നിരിട്ടി വരുമാനമുള്ള ഷാർജയുടെ ഷെയ്ഖിന് എന്തിനാണ് തൻ്റെ കൈക്കൂലിയെന്നും ശ്രീരാമകൃഷ്ണൻ ചോദിക്കുന്നു. തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങളെ നിയമപരമായി നേരിടുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.