തിരുവനന്തപുരം> കോൺഗ്രസ് നടത്തിയ രാജ്ഭവൻ മാർച്ചിൽ വൻ അക്രമം .രാജ്ഭവന് നേരേയും പൊലിസിന് നേരെയും കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി കല്ലെറിഞ്ഞു. അക്രമം രൂക്ഷമായതോടെ പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. മാധ്യമ പ്രവർത്തകർ നിന്ന ഭാഗത്തേക്കും കല്ലെറിഞ്ഞു.
രാഹുൽഗാന്ധിയെ ഇഡി തുടർച്ചയായി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് രാജ് ഭവനിലേക്ക് മാർച്ച് നടത്തിയത്.കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവാണ് മാർച്ചിന് നേതൃത്വം നൽകിയത്.
സംഘർഷം രൂക്ഷമായതോടെ കവടിയാർ, ശാസ്തമംഗലം, വഴുതക്കാട്, പേരൂർക്കട ,തുടങ്ങി നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം വൻ ഗതാഗതക്കുരുക്കാണ്.