തിരുവനന്തപുരം> വ്യോമയാന സുരക്ഷാ നിയമങ്ങൾ കാറ്റിൽ പറത്തി മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽവച്ച് വകവരുത്താൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കേരള പ്രവാസി സംഘം. ഏത് വിഷയത്തിലും പ്രതിഷേധിക്കാനും പ്രതികരിക്കാനും അനവധി മാർഗ്ഗങ്ങളുണ്ട്. ജനാധിപത്യ വ്യവസ്ഥിതിയിൽ എല്ലാ രാഷ്ട്രീയ സാമൂഹ്യ സംഘടനകളും അത് നിർവ്വഹിക്കാറുമുണ്ട്.
വിമാനത്തിനുള്ളിൽ ഒരു തരത്തിലുമുള്ള പ്രതിഷേധങ്ങളും അനുവദനീയമല്ല. ഇവിടെ യൂത്ത് കോൺഗ്രസുകാർ നടത്തിയത് തീവ്രവാദി മോഡൽ അക്രമമാണ്. കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി ഈ അക്രമത്തെ അപലപിക്കുന്നെന്ന് പ്രസിഡന്റ് പി ടി കുഞ്ഞുമുഹമ്മദ്, ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ എന്നിവർ വാർത്താകുറിപ്പിൽ പറഞ്ഞു.