കോഴിക്കോട് > സ്വർണക്കടത്ത് പോലുള്ള ദേശേദ്രാഹ കുറ്റത്തിന് പ്രതി ചേർക്കപ്പെട്ട വ്യക്തികൾക്ക് ജോലിയും സംരക്ഷണവും നൽകുന്ന പാലക്കാട്ടെ എച്ച്ആർഡിഎസ് എന്ന സംഘ്പരിവാർ സ്ഥാപനം അടച്ചുപൂട്ടാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഐഎൻഎൽ സംസ്ഥാന പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.
ഒരു എൻജിഒ സ്ഥാപനം രാഷ്ട്രീയ ഗൂഢാലോചനകളുടെയും വിധ്വംസക പ്രവർത്തനങ്ങളുടെയും കേന്ദ്രമായി മാറാൻ അനുവദിച്ചുകൂടാ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആർഎസ്എസിൻറ രാഷ്ട്രീയ കത്സിത അജണ്ടക്ക് കേരളത്തിൽ ചുക്കാൻ പിടിക്കുന്നത് എച്ച്ആർഡിഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ്. മതേതര കക്ഷികളെന്ന് അവകാശപ്പെടുന്ന കോൺഗ്രസും മുസ്ലിം ലീഗും ആർഎസ്എസിെൻറ കൈയിലെ പാവകളായി മാറിയത് കൊണ്ടാണ് അങ്ങേയറ്റം ആപത്കരമായ ഇത്തരം രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ ഒരക്ഷരം ഉരിയാടാതെ, സംഘ്പരിവാറുമായി കൈകോർത്ത് കേരളത്തെ കലാപഭൂമിയാക്കാൻ ഇറങ്ങിപ്പുറപ്പെട്ടതെന്ന് ഐഎൻഎൽ ചൂണ്ടിക്കാട്ടി.