‘ഈ സറോഗസി എന്നാല്‍ ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുക്കുക എന്നല്ലേ അര്‍ത്ഥം? അതായത് സ്ത്രീ പങ്കാളിക്ക് ഗര്‍ഭം ധരിച്ചു പ്രസവിക്കാന്‍ കഴിയാതെ / താല്പര്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍ ….ഭ്രൂണം വാടകയ്ക്കെടുത്ത മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു കുഞ്ഞിനെ പ്രസവിക്കാന്‍ അവര്‍ തയ്യാറാവുന്നു….
ഷാജ് കിരണ്‍ പ്രോബ്ലെംസ് ഉണ്ടെങ്കില്‍ മറ്റൊരു സ്ത്രീയ്ക്ക് എങ്ങനെ അത് പരിഹരിക്കാന്‍ പറ്റും?? പുരുഷ ബീജവും ഉല്‍പ്പാദിപ്പിക്കാന്‍ വശം ഉണ്ടാവുമോ?’- ഡോ. ദീപു എഴുതുന്നു
ഫേസ്ബുക്ക് കുറിപ്പ്
‘അമ്മ ആയിക്കഴിയുമ്പോഴാണ് ഒരു woman കമ്പ്ലീറ്റ് ആവുന്നത്’ ആയിക്കോട്ടെ
പക്ഷെ അത് കഴിഞ്ഞ് പറഞ്ഞത്??
‘അതങ്ങനെ ആവാന്‍ പറ്റില്ല പുള്ളിക്കാരന് ഹാര്‍ട്ട് പ്രോബ്ലെംസ് & മേജര്‍ എന്തൊക്കെയോ ഡിസീസും ഉണ്ട് (ഉം ഇതിന്നലെ ആ മാന്യന് തന്നെ പറയുന്നതും കേട്ടു) കുഞ്ഞുങ്ങള്‍ ഉണ്ടാവില്ല……………ആ ഷാജി കിരന്റെ വൈഫിന്റെ വേദന മനസ്സിലാക്കിയിട്ട് ഞാന്‍ പറഞ്ഞു ഐ വില്‍ do that (surrogacy) , If my health permits..I will make you a mother..ഇതില്‍ എന്തെങ്കിലും തെറ്റുണ്ടെണ്ടെങ്കില് മുന്നോട്ടു വന്നു എന്റെ കരണത്തടിക്കൂ…ഒരു സ്ത്രീയുടെ വേദനയാണ് ഞാന്‍ മനസ്സിലാക്കിയത്’
തെറ്റുണ്ടല്ലോ യുവര്‍ ഓണര്‍…ഒരു ചെറിയ പ്രശ്നം ഉണ്ടല്ലോ ജീ
ഈ സറോഗസി എന്നാല്‍ ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുക്കുക എന്നല്ലേ അര്‍ത്ഥം? അതായത് സ്ത്രീ പങ്കാളിക്ക് ഗര്‍ഭം ധരിച്ചു പ്രസവിക്കാന്‍ കഴിയാതെ / താല്പര്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍ ….ഭ്രൂണം വാടകയ്ക്കെടുത്ത മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു കുഞ്ഞിനെ പ്രസവിക്കാന്‍ അവര്‍ തയ്യാറാവുന്നു….
ഷാജ് കിരണ്‍ പ്രോബ്ലെംസ് ഉണ്ടെങ്കില്‍ മറ്റൊരു സ്ത്രീയ്ക്ക് എങ്ങനെ അത് പരിഹരിക്കാന്‍ പറ്റും?? പുരുഷ ബീജവും ഉല്‍പ്പാദിപ്പിക്കാന്‍ വശം ഉണ്ടാവുമോ ?
അതും പോവട്ടെ… മറ്റു വല്ലവരുടെയും ബീജവും അണ്ഡവും സംയോജിപ്പിച്ചു ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചാല്‍ എങ്ങനെ സ്വപ്നയെ പോലുള്ള കൊച്ചുണ്ടാവും?
ഇതിപ്പോ വേറെ വല്ലോ ഗ്രഹത്തില്‍ നിന്നും വന്ന അന്യഗ്രഹ ജീവികളാണോ ഡിങ്കാ…???
പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ ചെരുപ്പൂരി അടിക്കാന്‍ പറഞ്ഞത് മാധ്യമ പ്രവര്‍ത്തകരോട് ആയതു കൊണ്ട് രക്ഷപെട്ടു, ഇതൊന്നും പിടി കിട്ടുന്നവര്‍ അവിടെ ഉണ്ടായിരുന്നില്ല എന്ന് വേണം കരുതാന്‍.
ഒന്ന് ചോദിച്ചു രണ്ടാമത്തേതിന്, രണ്ടു മാസത്തെ പരിചയം വെച്ച്, ഗര്‍ഭപാത്രം വരെ ഫ്രീ ആയി വിട്ടുകൊടുക്കുന്ന നന്മ ഈ ലോകത്തുണ്ട്, ഫിറ്റ്സ് , ഹൃദ്രോഗം ..കൂടാതെ ജയില്‍ വാസ സാധ്യത ഒക്കെ ഉണ്ടെങ്കിലും അതിനു തയ്യാറാവുന്ന ആള്ക്കാര്….
നമ്മളൊക്കെ ആണെന്ന് തോന്നുന്നു പാരലല്‍ വേള്‍ഡില്‍ വസിക്കുന്നത്.