കോട്ടയം> കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ 56-ാം സംസ്ഥാന സമ്മേളനത്തിന് കോട്ടയത്ത് ഉജ്വല തുടക്കം. സ. കെ ഭാസ്കരൻ നഗറിൽ (മാമ്മൻ മാപ്പിള ഹാൾ) സംസ്ഥാന പ്രസിഡന്റ് എം എ നാസർ സമ്മേളനത്തിന് പതാകയുയർത്തി. സമ്മേളന സന്ദേശവും നൽകി. സ്വാഗതസംഘം ചെയർമാൻ എ വി റസൽ, ജനറൽ കൺവീനർ ആർ അർജുനൻപിള്ള, കെജിഒഎ ജനറൽ സെക്രട്ടറി ഡോ. എസ് ആർ മോഹനചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രതിനിധി സമ്മേളനം ശനിയാഴ്ച പകൽ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ പൂർത്തിയാക്കി സംസ്ഥാന കൗൺസിൽ ചേർന്നു. ജനറൽ സെക്രട്ടറിക്കുവേണ്ടി സംസ്ഥാന സെക്രട്ടറി എം ഷാജഹാൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ പി വി ജിൻരാജ് കണക്ക് അവതരിപ്പിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടന്നു. ജനറൽ സെക്രട്ടറി ചർച്ചക്ക് മറുപടി പറഞ്ഞു. തുടർന്ന് പുതിയ സംസ്ഥാന കൗൺസിൽ രൂപീകരിച്ച് ഭാരവാഹികളെ തെരഞ്ഞെടുത്തു.
വൈകിട്ട് കോട്ടയത്ത് ആവേശം വിതറി കൂറ്റൻ പ്രകടനം നടന്നു. പൊലീസ് പരേഡ് ഗ്രൗണ്ടിൽ തുടങ്ങി തിരുനക്കര മൈതാനത്ത് അവസാനിച്ചു. ശനിയാഴ്ച വൈകിട്ട് 4.30ന് സാംസ്കാരിക സമ്മേളനം സഹകരണമന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. കെ ഇ എൻ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. രാത്രി ഏഴിന് സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം ട്രേഡ് യൂണിയൻ പ്രഭാഷണം നടത്തും.
ഞായറാഴ്ച രാവിലെ പൊതുചർച്ചയും മറുപടിയും. 11.30ന് “കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ’ എന്ന വിഷയത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഭാഷണം നടത്തും. മൂന്നിന് യാത്രയയപ്പ് സമ്മേളനം എൽഡിഎഫ് മുൻ കൺവീനർ വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്യും.