കൊച്ചി> ഊരാളുങ്കലിനെതിരെ തെറ്റായ വാർത്ത നൽകിയിൽ മാപ്പുപറഞ്ഞ് വീക്ഷണം ദിനപത്രം . കഴിഞ്ഞ മെയ് 20ന് വീക്ഷണത്തിന്റെ ഒന്നാം പേജിൽ നൽകിയ വാർത്തയിലെ പരാമർശത്തിനാണ് പത്രം ഒന്നാം പേജിൽ തന്നെ തിരുത്ത് നൽകിയത്.
‘ഐടി മിഷൻ കെട്ടിടവും തകർന്നു വീണു; ഊരാളുങ്കൽ വീണ്ടും പ്രതിക്കൂട്ടിൽ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരായ പരാമർശം തെറ്റായിരുന്നു എന്ന് ബോദ്ധ്യപ്പെട്ടതിനാൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്ന ചീഫ് എഡിറ്റർ കുറിപ്പിൽ പറഞ്ഞു.