തിരുവനന്തപുരം> സംസ്ഥാനത്തെ വിവിധ കളക്ടറേറ്റുകളിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും പ്രതിപക്ഷം നടത്തിയ മാർച്ചിൽ സംഘർഷം . കോഴിക്കോട് കളക്ടേറ്റിലേക്കുള്ള യൂത്ത് കോണ്ഗ്രസ് മാര്ച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവര്ത്തകര് കൂട്ടംകൂടിയിരുന്നു മുദ്രാവാക്യം വിളിക്കുകയാണ്. കണ്ണൂർ , കൊല്ലം, പത്തനം തിട്ട ജില്ലകളിൽ നടത്തുന്ന മാർച്ചിലും സംഘർഷ സാധ്യതയാണുള്ളത്.
അതേസമയം സംഘർഷമുണ്ടായാൽ നടപടിയെടുക്കുമെന്ന് കാണിുച്ച് പൊലീസ് കെപിസിസി പ്രസിഡൻറ് കെ സുധാകരന് നോട്ടീസ് നൽകി. കണ്ണൂർ സിറ്റി അസി.കമ്മീഷണറാണ് സുധാകരന് ഇന്ന് രാവിലെ നോട്ടീസ് നൽകിയത്.പൊലീസിന് നേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്നും അക്രമമുണ്ടായാൽ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയാണ് സുധാകരന് പൊലീസ് നോട്ടീസ് നൽകിയിരിക്കുന്നത്.
അക്രമം തടയാതിരുന്നാൽ മാർച്ചിൻറെ ഉദ്ഘാടകൻ എന്ന നിലയിൽ താങ്കൾക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നാണ് നോട്ടീസിൽ പറയുന്നത്.ഏതെങ്കിലും തരത്തിൽ അനിഷ്ട സംഭവങ്ങളുണ്ടായാൽ അതിൻറെ പൂർണ ഉത്തരവാദിത്തം സുധാകരനാണെന്നും നോട്ടീസിൽ പറയുന്നുണ്ട്.