കൊളംബോ
പ്രസിഡന്റിന്റെ അമിതാധികാരം എടുത്തുകളയാനുള്ള ഭരണഘടനാ ഭേദഗതി ശുപാർശയിൽ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായില്ല. അഭിപ്രായവ്യത്യാസത്തെതുടർന്ന് കരട് ശുപാർശ അടുത്തയാഴ്ചത്തെ പരിഗണിക്കാനായി മാറ്റി. പാർലമെന്റിന് പ്രസിഡന്റിനുമേൽ നിയന്ത്രണം ഏർപ്പെടുത്താമെന്ന പത്തൊമ്പതാം ഭേദഗതി ഗോതബായ രജപക്സെ പ്രസിഡന്റായയുടൻ എടുത്തുകളഞ്ഞു. ഇതിനായി കൊണ്ടുവന്ന ‘20 എ’ ഭേദഗതി റദ്ദാക്കുന്ന ഇരുപത്തൊന്നാം ഭേദഗതിയാണ് പരിഗണനയിലുള്ളത്. രാജ്യത്തെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാതെ ഭരണഘടനാ ഭേദഗതി ചർച്ച ചെയ്യുന്നതിനെ ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമന പാർടി (എസ്എൽപിപി) അംഗങ്ങൾതന്നെ എതിർത്തു.