തിരുവനന്തപുരം> സംസ്ഥാനത്ത് ടൂറിസം വകുപ്പിന് കീഴിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് പ്രവേശന ഫീസിൽ 50 ശതമാനം ഇളവ്. ഈ ആവശ്യം ഉന്നയിച്ച് മുതിർന്ന പൗരന്മാരും സംഘടനകളും സർക്കാരിനെ സമീപിച്ചിരുന്നു. നിയമസഭാ സമിതിക്ക് മുമ്പിൽ കോഴിക്കോട് ഹ്യൂമൺ റൈറ്റ്സ് ഫോറവും ഇതേആവശ്യം ഉന്നയിച്ചു.
തുടർന്ന് ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദേശ പ്രകാരം വിനോദസഞ്ചാര വകുപ്പ് വിശദ റിപ്പോർട്ട് തയ്യാറാക്കി നിയമസഭാ സമിതിക്ക് സമർപ്പിച്ചു. ഇത് പരിശോധിച്ചാണ് ടൂറിസം വകുപ്പിന്റെ തീരുമാനം.