കൊച്ചി> നയതന്ത്ര ബാഗേജിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ സ്വപ്ന സുരേഷ് എറണാകുളം ജില്ലാ കോടതിയിൽ രഹസ്യമൊഴി നൽകി. സ്വർണക്കടത്തുകേസിൽ ഉൾപ്പട്ടവരെ കുറിച്ച് വിശദമായ വിവരങ്ങൾ നൽകിയെന്ന് സ്വപ്ന സുരേഷ് മാധ്യമങ്ങളോടു പറഞ്ഞു.
2016-ൽ മുഖ്യമന്ത്രി ദുബായിൽപോയ സമയത്താണ് ശിവശങ്കർ ആദ്യമായി തന്നെ ബന്ധപ്പെടുന്നത്. മുഖ്യമന്ത്രി ബാഗ് മറന്നു, എത്രയുംപെട്ടെന്ന് എത്തിക്കണമെന്നായിരുന്നു ശിവശങ്കറിന്റെ ആവശ്യം. കോൺസുലേറ്റിലെ ഡിപ്ലോമാറ്റിന്റെ കൈവശമാണ് ആ ബാഗ് കൊടുത്തുവിട്ടത്. കോൺസുലേറ്റിലെ സ്കാനിങ് മെഷീനിൽ ബാഗ് സ്കാൻ ചെയ്തപ്പോൾ അതിൽ കറൻസിയാണെന്ന് മനസിലായി.
നിരവധി തവണ കോൺസുൽ ജനറലിന്റെ വീട്ടിൽനിന്ന് ശിവശങ്കറിന്റെ നിർദേശപ്രകാരം ബിരിയാണി പാത്രങ്ങൾ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. അതിൽ ബിരിയാണി മാത്രമല്ല, ഭാരമുള്ള നിരവധി വസ്തുക്കളും ഉണ്ടായിരുന്നു. അങ്ങനെ പല കാര്യങ്ങളിലും രഹസ്യമൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആരെയും വലിച്ചിഴക്കാനോ മറ്റോ അജൻഡയില്ല. അന്വേഷണം കാര്യക്ഷമമാകണം. മറ്റു കാര്യങ്ങൾ കോടതിയാണ് തീരുമാനിക്കേണ്ടതെന്നും സ്വപ്ന പറഞ്ഞു.
ആർഎസ്എസ് അനുകൂല എൻജിഒ സംഘടനയായ ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റിൽ സ്വപ്ന സുരേഷ് ജോലിയിൽ പ്രവേശിച്ചത് നേരത്തെ വാർത്തായായിരുന്നു.
വാർത്തയുടെ ലിങ്ക്: https://www.deshabhimani.com/news/kerala/swapna-suresh-gold-smuggling-rss-ngo/1002232
സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിൽ ഫെയ്സ്ബുക്കിൽ വന്ന കുറിപ്പ്: തെലുങ്ക് പടം കണ്ട് കള്ളക്കടത്തൊക്കെ മനസിലാക്കിയ സംഘിയുടെ ബുദ്ധി; ശ്രീകാന്ത് പി കെയുടെ ഫെയ്സ്ബുക്ക് കുറിപ്പ്