ബാഗ്ദാദ്> ജലസംഭരണിയില്‍ വെള്ളം വറ്റിയതിന് പിന്നാലെ മണ്ണ് മൂടി ഇല്ലാതായ പുരാതന നഗരം വീണ്ടും വെളിച്ചം കണ്ടു.ഏകദേശം 3400 വര്‍ഷങ്ങള്‍ പഴക്കമുള്ള നഗരമാണ് ഇറാഖിലെ കെമുനയിലുള്ള കുര്‍ദിസ്ഥാന്‍ പ്രദേശത്ത് വീണ്ടും ഉയര്‍ന്നുവന്നത്.
ഇറാഖിലെ തന്നെ ഏറ്റവും വലിയ ജലസംഭരണിയിലുണ്ടായ വലിയ വരള്‍ച്ച പെട്ടെന്നുതന്നെ നഗരാവശിഷ്ടങ്ങള്‍ വെളിച്ചം കാണുന്നതിന് കാരണമാവുകായായിരുന്നു. ഡാം വീണ്ടും നിറയുന്നതിന് മുമ്പ് തന്നെ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ അധികൃതര്‍.
ടൈഗ്രിസ് നദിയുടെ ചില ഭാഗങ്ങള്‍ വറ്റിയതോടെ വെങ്കല യുഗത്തിലെ രണ്ട് സെറ്റില്‍മെന്റുകള്‍ കണ്ടെത്തുകയായിരുന്നു. 1550 ബിസി മുതല്‍ 1350 ബിസി വരെ ഭരണത്തിലുണ്ടായ മിട്ടാണി സാമ്രാജ്യത്തിന്റെ പ്രധാന കേന്ദ്രമാകാം ഈ സ്ഥലമെന്ന് പഠനം നടത്തുന്ന ജര്‍മന്‍- കുര്‍ദിഷ് പുരാവസ്തു ഗവേഷകര്‍ പറഞ്ഞു.
‘ടൈഗ്രിസ് നദിയില്‍ തന്നെ കൃത്യമായി നഗരം സ്ഥിതി ചെയ്യുന്നതിനാല്‍, വടക്ക് കിഴക്കന്‍ സിറിയയില്‍ ഇന്ന് സ്ഥിതി ചെയ്യുമായിരുന്ന മിട്ടാണി സാമ്രാജ്യത്തിന്റെ കേന്ദ്ര പ്രദേശവും കിഴക്കന്‍ പ്രാന്ത പ്രദേശവുമായി വലിയ ബന്ധമാണുണ്ടായിക്കാണുക”- ജര്‍മനിയിലെ ഫ്രീബര്‍ഗ് സര്‍വകലാശാല പുരാവസ്തു ഗവേഷകര്‍ നടത്തിയ പത്രസമ്മേളനത്തല്‍ ഡോ. ഇവാന പുല്‍ജിസ് വ്യക്തമാക്കി.
പുരാവസ്തുക്കള്‍ക്ക് കൂടുതല്‍ കേടുപാടുകള്‍ സംഭവിക്കാതിരിക്കാനുള്ള എല്ലാ സജീകരണങ്ങളും ഗവേഷകര്‍ ഏര്‍പ്പെടുത്തി