കൊച്ചി > പള്ളുരുത്തിയില്‍ വീട്ടമ്മയെ കുത്തിക്കൊന്നു. ആക്രമണത്തില്‍ ഭര്‍ത്താവിനും പരിക്കേറ്റു. പള്ളുരുത്തി വ്യാസപുരം കോളനിയിലെ സരസ്വതി (61) യാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് ധര്‍മനും കുത്തേറ്റിട്ടുണ്ട്. പള്ളുരുത്തി സ്വദേശി ജയനാണ് ദമ്പതിമാരെ ആക്രമിച്ചത്. പ്രതി പിന്നീട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
ധര്‍മന്റെയും സരസ്വതിയുടെയും മകനായ മധുവിനോടുള്ള പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ജയന്റെ ഭാര്യയെ 2014-ല്‍ മധു കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് വീടുകയറിയുള്ള ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.