കൊച്ചി > ലയൺസ് ക്ലബ് കൊച്ചിൻ പ്രൈഡിന്റെ മികച്ച മാധ്യമപ്രവർത്തകനുള്ള മാധ്യമശ്രേഷ്ഠാ പുരസ്കാരം ദേശാഭിമാനി തൃശൂർ സീനിയർ സബ് എഡിറ്റർ സി എൻ റെജിക്ക് കൊച്ചിൻപോർട്ട് ചെയർമാൻ ഡോ. എം ബീന സമ്മാനിച്ചു. എറണാകുളം ഗവ. ഗേൾസ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ് പ്രസിഡന്റ് കുമ്പളം രവി അധ്യക്ഷനായി.
ഹൈസ്കൂൾ പ്രധാനാധ്യാപിക ലതിക പണിക്കർ, ലയൺസ് പ്രോജക്ട് കോ –- ഓർഡിനേറ്റർ സിബി ഫ്രാൻസിസ്, സെക്രട്ടറി ദീപ്തി വിജയകുമാർ, ഷാജി തോമസ്, ബോബി കുര്യൻ, പിടിഎ പ്രസിഡന്റ് ഷിബു ചാക്കോ, യേശുദാസ് വേണാട്ട്, സി ചാണ്ടി, വി എസ് അനുജ, പി കെ ജോസഫ്, പ്രൈസി പോൾ തുടങ്ങിയവർ സംസാരിച്ചു. എറണാകുളം പെരുമ്പാവൂർ മുടക്കുഴ ചീനിവീട്ടിൽ പരേതരായ നാരായണന്റെയും ലക്ഷ്മിയുടെയും മകനാണ് സി എൻ റെജി. ഭാര്യ: ദിവ്യ. മക്കൾ: വേദശ്രീ, ഭഗത് നാരായണൻ റെജി.