കൊച്ചി > കുതിരവട്ടം മാനസിക കേന്ദ്രത്തിൽ നിന്നും ക്രിമിനൽ കേസിൽ പ്രതിയായ അന്തേവാസി രക്ഷപ്പെട്ട് മോട്ടോർ സൈക്കിൾ മോഷ്ടിച്ച സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. മോഷ്ടിച്ച മോട്ടോർ സൈക്കിൾ അപാകടത്തിൽപ്പെടുകയും ചെയ്തു.
ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള മേൽനോട്ട സമിതി കേന്ദ്രം സന്ദർശിച്ച് സുരക്ഷ സംവിധാനങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് ജസ്റ്റിസ് സതീശ് നൈനാൻ്റെ നിർദ്ദേശം. പത്ത് ദിവസത്തിനകം ജില്ലാ പൊലിസ് മേധാവിയും റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. അടുത്തിടെ ഇത്തരം സംഭവം ഉണ്ടായതിനാൽ സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൈ കൊള്ളേണ്ട നപടികൾ വിശദീകരിക്കാനും ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശമുണ്ട്.