കരിപ്പൂർ> കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ വൻ സ്വർണ്ണവേട്ട. ബഹറൈനിൽ നിന്നും എത്തിയ യാത്രക്കാരനിൽ നിന്നും 1024 ഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം പിടികൂടി. 48ലക്ഷം രൂപ വിലവരുന്നതാണ് സ്വർണ്ണം. കോഴിക്കോട് ഇരിങ്ങണ്ണൂർ മുണ്ടയോടൻപൊയിൽ ഇല്ല്യാസ് (38) നെയാണ് അറസ്റ്റ് ചെയ്തു.
എയർ ഇന്ത്യാ എക്സ്പ്രസിൻ്റെ ഐ എക്സ് 474 വിമാനത്തിലാണ് ബഹറൈനിൽ നിന്നും ഇയാൾ കരിപ്പൂരിലെത്തിയത്. ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിച്ച് വെച്ചാണ് ഇയാൾ സ്വർണ്ണം കടത്തിയത്.നാല് ഗുളികകളാണ് ഇല്ല്യാസിൻ്റെ ശരീരത്തിൽ നിന്നും കസ്റ്റംസ് കണ്ടെടുത്തത്.
രഹസ്യവിവരത്തെ തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടികൂടാനായത്. സ്വർണ്ണം കടത്തിയിട്ടില്ലെന്ന് മൊഴി നൽകിയെങ്കിലും കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ സ്വർണ്ണം കണ്ടെത്തുകയായിരുന്നു.