കൊച്ചി: മലയാളികളുടെ പ്രിയതാരങ്ങളായ ടി ജി രവിയേയും മകൻ ശ്രീജിത്ത് രവിയേയും കേന്ദ്രകഥാപാത്രമായി ബി സി മേനോന് തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്യുന്ന ‘ഷെവലിയാര്‍ ചാക്കോച്ചന്’ ജൂണ്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കും.
ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ടി ജി രവിയും ശ്രീജിത്ത് രവിയും ഒന്നിക്കുന്നത്. . മതസൗഹാര്‍ദ്ദവും സാഹോദര്യവുമാണ് ചിത്രത്തിന്റെ പ്രമേയം. വര്‍ത്തമാനകാല ജീവിതയാഥാര്‍ത്ഥ്യങ്ങളും സാമൂഹ്യചുറ്റുപാടുകളും ചര്‍ച്ച ചെയ്യുന്ന ചിത്രം എറണാകുളം, വൈക്കം, തലയോലപ്പറമ്പ്, കൊട്ടാരക്കര തുടങ്ങിയ പ്രദേശങ്ങളിലായി ചിത്രീകരിക്കും. ശ്രീജിത്ത് രവി, ടി ജി രവി, മനു വര്‍മ്മ, സിന്ധു വര്‍മ്മ, കുളപ്പുള്ളി ലീല, ചാലി പാല, സ്മൃതി അനീഷ്, മൃദുല മേനോന്തുടങ്ങിയവർ കഥാപാത്രങ്ങളാകുന്നു.
ബാനര്‍- സാഫല്യം ക്രിയേഷന്‍സ്, തിരക്കഥ, സംഭാഷണം, സംവിധാനം- ബി സി മേനോന്, കഥ- കബീര്‍ ഖാന്, നിര്‍മ്മാണം- സാഫല്യം ക്രിയേഷന്‍സ്, ഡി ഒ പി – ജറിന് ജെയിംസ്, സംഗീതം, പശ്ചാത്തല സംഗീതം- മുരളി അപ്പാടത്ത്, എഡിറ്റര്‍- ഷെബിന്‍ ജേക്കബ്, മേക്കപ്പ്-ജയമോഹന്,ആര്‍ട്ട്-വിനീഷ് കണ്ണന്,ചീഫ് അസോസിയേറ്റ് ഡയറക്ടർ നിതിൻ നാരായൺ, പ്രൊഡക്ഷന്‍ കണ്ട്രോളര്-കൃഷ്ണപിള്ള, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അഭീഷ് തലയോലപ്പറമ്പ്, ഡിസൈന്‍ മീഡിയ- സെവന് പി ആര് ഒ : പി ആര് സുമേരന്‍ തുടങ്ങിയവരാണ് അണിയറ പ്രവര്‍ത്തകര്‍.