തൃക്കാക്കര> തൃക്കാക്കരയില്‍ നിയമം ലംഘിച്ച് മാധ്യമങ്ങളെ കണ്ട ബിജെപി സ്ഥാനാര്‍ഥി എഎന്‍ രാധാകൃഷ്ണനെ തടഞ്ഞ് പൊലീസ്. ലൊയോള എല്‍പി സ്കൂളിലെ ബൂത്തിലെത്തിയ എ എന്‍ രാധാകൃഷ്ണന് സമീപത്ത് വച്ച് മാധ്യമങ്ങളെ കണ്ടതോടെയാണ് പൊലീസ് ഇടപെട്ടത്. പുറത്ത് വച്ചേ മാധ്യമങ്ങളെ കാണാന്‍ പാടുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കുകായിരുന്നു.
ഇതോടെ രാധാകൃഷ്ണന് പൊലീസുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.’ വേണമെങ്കില്‍ കേസെടുത്തോ’ എന്നും വെല്ലുവിളിച്ചു.ബൂത്തിന് ഇരുന്നൂറ് മീറ്ററെങ്കിലും അകലെ വച്ചെ മാധ്യമങ്ങളെയും ക്യാമറകളെയും അനുവദിക്കാനാകൂ എന്നാണ് പൊലീസ് വ്യക്തമാക്കിയത്.രാഷ്ട്രീയ കാര്യങ്ങളെല്ലാം വിശദീകരിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് ബൂത്തിന് തൊട്ടടുത്ത് അനുവദിക്കാനാകില്ല എന്നും പൊലീസ് അറിയിച്ചു