കോയമ്പത്തൂര്‍>തൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെ അധിക്ഷേപിക്കാന്‍ ലക്ഷ്യമിട്ട് വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്ത വ്യക്തി പിടിയില്‍. കോട്ടയ്ക്കല്‍ ഇന്ത്യാനൂര് സ്വദേശിയുമായ അബ്ദുള്‍ ലത്തീഫാണ്( 43) പിടിയിലായത്. ലീഗ് പ്രവര്‍ത്തകനും സോഷ്യല്‍ മീഡിയയില്‍ ലീഗിന്റെ പ്രചാരകനുമാണ് ലത്തീഫ്
ചൊവ്വാഴ്ച രാവിലെ കോയമ്പത്തൂരില്‍ നിന്ന് തൃക്കാക്കര പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തിക്കും. ട്വിറ്ററില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് ഇയാള്‍ വീഡിയോ അപ്ലോഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്താനായി നിരവധി കോണ്‍ഗ്രസ് നേതാക്കളും ഈ വീഡിയോ വിവിധ സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇതിനെ പിന്തുണച്ചു. ഇത്തരം വീഡിയോ കിട്ടിയാല്‍ ആരായാലും പ്രചരിപ്പിക്കുമെന്നായിരുന്നു സതീശന്റെ പ്രതികരണം.