തൃശൂർ> പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ പീഡിപ്പിച്ച പ്രതിക്ക് ജീവപരന്ത്യം കഠിന തടവും 15 കൊല്ലത്തെ കഠിന നടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. പോക്സോ കേസിൽ രണ്ട് സെക്ഷനുകളിലായാണ് ജീവപര്യന്തവും 12 വർഷത്തെ കഠിനതടവും ശിക്ഷിച്ചത്. പുറമെ പ്രതി മകളെ സംരക്ഷിക്കേണ്ട പിതാവായതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നു കൊല്ലം കഠിന തടവ് അധികം അനുഭവിക്കണം . കൊടുങ്ങല്ലൂർ മേത്തല വയലമ്പം സ്വദേശി പ്രദീപിനെയാണ് (48) തൃശൂർ ഒന്നാം അഡീ. ജില്ലാ ജഡ്ജ് പി എൻ വിനോദാണ് ശിക്ഷിച്ചത്.
പോക്സോ ആക്ട്, ഇന്ത്യൻ ശിക്ഷാ നിയമം, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരമാണ് ശിക്ഷ. കൊടുങ്ങല്ലൂരിൽ ബിജെപി പ്രവർത്തകനാണ് പ്രതി പ്രദീപ്. ശബരിമല വിഷയം നടക്കുന്ന സമയത്ത് ഭക്തിയുടെ പേരിൽ സർക്കാരിനെതിരായ അക്രമ സമരങ്ങളിൽ മുൻനിരയിലുണ്ടായിരുന്നു.
2020-ലാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. 2019 ഫെബ്രുവരി മുതൽ 2020 ജനുവരി 30 വരെ തുടർച്ചയായി 14 വയസുള്ള കുട്ടിയെ പീഡിപ്പിച്ചു. അമ്മ ക്ഷേത്രത്തിൽപോയ സമയത്തായിരുന്നു ഏറ്റവും ഒടുവിൽ പീഡനം. രാത്രി ക്ഷേത്രത്തിൽപോയി പുലർച്ചെയാണ് തിരിച്ചെത്തിയത്. ഈ സമയത്താണ് ക്രൂരമായി പീഡിപ്പിച്ചത്. അതിനുശേഷം കുട്ടി ടീച്ചറോടും കൂട്ടുകാരിയോടും പറഞ്ഞതനുസരിച്ചാണ് ചൈൽഡ് ലൈനിലേക്ക് റിപ്പോർട്ട് ചെയ്യുകയായിരുന്നു.
കൊടുങ്ങല്ലൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. കേസിൽ ജാമ്യം ലഭിക്കാതെ വിചാരണ തടവുകാരനായി ജയിലിലാണുള്ളത്. 14 വയസ്സ് മാത്രം പ്രായമുള്ള സ്വന്തം മകളോട് വീട്ടിനകത്ത് വച്ച് മാസങ്ങളോളം ക്രൂരത കാണിച്ച പിതാവ് ഒരു ദയയും അർഹിക്കുന്നില്ലെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ലിജി മധു വാദിച്ചു.